Kerala

നെന്മാറ അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ അറസ്റ്റില്‍

ക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ച് പ്രതികള്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്

Published by

പാലക്കാട് : നെന്മാറ അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളായ മൂന്നുപേര്‍ അറസ്റ്റില്‍. 2022 ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ വി.വിജയന്‍, മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്‍, മുന്‍ ജീവനക്കാരന്‍ വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നിക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ച് പ്രതികള്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ലക്ഷങ്ങളാണ് തട്ടിയെടുത്തത്.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക