പാലക്കാട് : ഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കക്കാട്ടിരിയിലാണ് സംഭവം. കാക്കാട്ടേരി നേര്‍ച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്.
കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ കെടുത്തി.
പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: