ന്യൂഡൽഹി ; പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്‌ക്കെത്തി അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി . ഇസ്‌കോൺ ക്ഷേത്രത്തിൽ കൃഷ്ണഭഗവാന് ആരതി സമർപ്പിച്ച ശേഷമാണ് അദ്ദേഹം എത്തിയത്.
ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തും. 50 ലക്ഷത്തിലേറെ പേർക്ക് മഹാപ്രസാദം വിതരണം ചെയ്യും. ഇസ്കോൺ, ഗീതാ പ്രസ് എന്നിവരുടെ സഹകരണത്തോടെ അദാനി ഗ്രൂപ്പ് സൗജന്യ ഭക്ഷണം നൽകുന്നുണ്ട്.
ക്യാമ്പിൽ ഭാര്യ പ്രീതി അദാനിയോടൊപ്പം ഭക്ഷണം തയ്യാറാക്കാനും അദ്ദേഹം കൂടി. അതിശയകരമായ അനുഭവമാണ് തനിക്കുണ്ടായതെന്നും മഹാകുംഭമേളയുടെ നടത്തിപ്പ് അംഗീകാരം അർഹിക്കുന്നതാണെന്നും അദാനി പറഞ്ഞു. രാജ്യത്തെ എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും താൻ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം ഗംഗയുടെ അനുഗ്രഹത്തെക്കാൾ വലുതായി മറ്റൊന്നുമില്ല’, അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പ് ഗീത പ്രസുമായി സഹകരിച്ച് ഭക്തിഗാനങ്ങളുടെ സമാഹാരമായ ആരതി സംഗ്രഹയുടെ ഒരു കോടി സൗജന്യ കോപ്പികളാണ് മഹാകുംഭ മേളയിൽ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: