ബാസ്തി : പത്ത് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ മാംഗല്യം . ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ താമസക്കാരനായ സദ്ദാമാണ് കാമുകി അനുവിനെ വിവാഹം കഴിക്കാൻ ഹിന്ദുമതം സ്വീകരിച്ചത്.
സദ്ദാമും അനുവും പത്ത് വർഷമായി പ്രണയത്തിലായിരുന്നു. പരസ്പരം ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചെങ്കിലും സദാമിന്റെ വീട്ടുകാരും, സമുദായാംഗങ്ങളും ഭീഷണിയുമായി എത്തി. വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്ന് സദ്ദാം ആദ്യം അനുവിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചിരുന്നു.
മൂന്ന് ദിവസം മുമ്പ് അനു എസ്പിക്ക് പരാതി നൽകുകയും തുടർന്ന് സദ്ദാം ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ സദ്ദാമിനെ വീട്ടുകാർ പുറത്താക്കുകയും ചെയ്തു. ഞായറാഴ്ച ബസ്തിയിലെ ശിവക്ഷേത്രത്തിൽ വച്ചാണ് സദ്ദാമും അനുവും വിവാഹിതരായത്. മതം മാറിയ സദാം ശിവശങ്കർ എന്ന പേരും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: