തെലുങ്ക് സിനിമ മേഖലയിലെ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്സ് റെയിഡ്. ഐടി ഡിപ്പാര്‍ട്ട്മെന്‍റിന്റെ വിവിധ ടീമുകളാണ് പരിശോധന നടത്തുന്നത് പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവിമേക്കേര്‍സ് ഉടമ യർനേനി നാനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവ് ദിൽ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആണ് റെയ്ഡ്.
തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളാണ് യെർനേനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്റെ എസ്.വി ക്രിയേഷന്‍സും. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ 400 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും, ദിൽ രാജുവിന്റെ മറ്റൊരു ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ്.
അതേ സമയം അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 2024ലെ ഇന്ത്യയിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്സോഫീസില്‍ 2000 കോടിയോളം അടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: