മുംബൈ; മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ നിന്ന് താരത്തെ ഡിസ്ചാർജ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു
വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ പ്രതി അതിക്രമിച്ചു കയറിയ നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് ഇസ്‌ലാം എന്ന ബംഗ്ലാദേശ് വംശജനാണ് പ്രതി. 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക