ന്യൂദെൽഹി:ഈ വർഷം നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ രാജ്യത്തെ കൂടുതൽ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ നിരവധി സാംസ്കാരിക പരിപാടികൾ കൂടുതലായി പരേഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി. എങ്കിലും പരേഡിന്റെ അടിസ്ഥാന സ്വഭാവം സൈനിക പ്രകടനങ്ങൾ തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി നിർമ്മിച്ച തദ്ദേശീയമായ പ്രലേ മിസൈൽ ഇത്തവണത്തെ പ്രതിരോധസേനയുടെ പ്രകടനങ്ങളിൽ പ്രധാനപ്പെട്ടതായിരിക്കും. രാജ്യത്തെ വിപുലമായ സാമൂഹിക സാംസ്കാരിക പരിപാടിയായി റിപ്പബ്ലിക് ദിന പരേഡിനെ മാറ്റാനും ആഗ്രഹിക്കുന്നതായി പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്തമാക്കി. ജനുവരി 26 കർത്തവ്യപതിലൂടെ കർത്തവ്യ കർത്തവ്യപഥിൽ നടക്കുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായി പങ്കെടുക്കും. ആകെ 18 മാർച്ചിംഗ് കൺഡിജൻ്റുകളും 15 ബാൻഡുകളും 31 ടാബ്ലോയിഡുകളും പരേഡിൽ ഉണ്ടാകും. സ്വർണിം ഭാരത് : വിരാസത് ഔർ വികാസ് എന്ന പ്രമേയത്തിലുള്ള പരേഡിന് 300 ഓളം സാംസ്കാരിക മേഖലയിലുള്ള കലാകാരന്മാർ ഇന്ത്യൻ സംഗീതോപകരണങ്ങളുമായി പങ്കെടുക്കും. 5000ത്തിലേറെ നാടോടി – ഗോത്ര കലാകാരന്മാരുടെ പ്രകടനത്തിനും ഇത്തവണ പരേഡ് സാക്ഷ്യം വഹിക്കും. കർത്തവ്യ പഥത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുനിൽക്കുന്നതായിരിക്കും ഈ സാംസ്കാരിക പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരും വിവിധ സർക്കാർ പദ്ധതികൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയവരും ഉൾപ്പെടുന്ന 10000 പേരെ പ്രത്യേകം ജൻ ഭാഗിദാരിയുടെ ഭാഗമായി ഈ വർഷം ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: