Kerala

സൈബര്‍ തട്ടിപ്പിന് ഇരയായി സീരിയല്‍ നടി അഞ്ജിത, നഷ്ടപ്പെട്ടത് 10000 രൂപ

തന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തിയെന്ന് അഞ്ജിത പറയുന്നു

Published by

തിരുവനന്തപുരം : സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിതയും സൈബര്‍ തട്ടിപ്പിന് ഇരയായി.അഞ്ജിത തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പതിനായിരം രൂപയാണ് നടിക്ക് നഷ്ടമായത്.

സുഹൃത്തായ നര്‍ത്തകി രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സഹായിക്കണമെന്ന അഭ്യര്‍ത്ഥന വന്നതിനെ തുടര്‍ന്ന് നടി 10000 രൂപ നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് രഞ്ജന ഗൗഹറിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദേശം ലഭിച്ചത്.അക്കൗണ്ടില്‍ നിന്ന് പണം അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.

പണം നല്‍കും മുമ്പ് രഞ്ജന ഗൗഹറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് നടി പറഞ്ഞു. പണം ചോദിച്ചതിലുള്ള ബുദ്ധിമുട്ട് കാരണം ഫോണ്‍ എടുക്കാതിരുന്നെന്നാണ് കരുതിയത്. പിന്നാലെ വാട്‌സ്ആപ്പില്‍ പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ തേടി സന്ദേശം അയച്ചപ്പോള്‍ ഒരു ഗൂഗിള്‍ പേ നമ്പറാണ് അയച്ച് നല്‍കിയത്. തുടര്‍ന്ന് ഈ നമ്പറിലേക്ക് പണം അയയ്‌ക്കുകയായിരുന്നു.വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിതെന്ന് അഞ്ജിത പറഞ്ഞു.

തന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തിയെന്ന് അഞ്ജിത പറയുന്നു. പിന്നീട് രഞ്ജന വാട്‌സ്ആപ്പ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നത് മനസിലായത്. തുടര്‍ന്ന് അഞ്ജിതയെ വിളിച്ച് ഇനി പണം നല്‍കരുതെന്ന് ആവശ്യപ്പെടുകയും പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by