Kerala

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു

ഹരികുമാര്‍ മൊബൈല്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ എത്തിയത്

Published by

തിരുവനന്തപുരം: മകന്റെ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്.

കഴിഞ്ഞ 15 ന് വൈകിട്ടാണ് ഹരികുമാറിന് മര്‍ദ്ദനമേറ്റത്.മകന്‍ ആദിത്യ കൃഷ്ണന്‍ (22) മാതാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഹരികുമാര്‍ മൊബൈല്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ എത്തിയത്.

ഇടയ്‌ക്കിടെ മാതാവിനോട് പൈസ ചോദിക്കുന്നതിനെയും പിതാവ് ചോദ്യം ചെയ്തതോടെ ഹരികുമാറിനെ മകന്‍ പിടിച്ച് തള്ളി. ഇതോടെ ഹരികുമാര്‍ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീണു. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

പിന്നീട് മരുമകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകു. മകന്‍ ആദിത്യ കൃഷ്ണനെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by