കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കൗണ്‍സിലര്‍ കല രാജു. വലിച്ചിഴച്ച് കാറില്‍ കയറ്റികൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അവര്‍ പറഞ്ഞു.
തന്റെ കാല് കാറില്‍ കുടുങ്ങിയപ്പോള്‍ വെട്ടിമാറ്റി തരാമെന്നാണ് മകനേക്കാള്‍ പ്രായം കുറഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയത്. വളരെ മോശം ഭാഷയിലാണ് പ്രവര്‍ത്തകര്‍ സംസാരിച്ചത്. തന്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിന്റെ പ്രതികരണം.
തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചതെന്നും ലതാ രാജു വെളിപ്പെടുത്തി. ദേഹസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെ ഗുളിക നല്‍കിയെന്നും കല രാജു പറഞ്ഞു.പൊലീസ് വേണ്ട വിധം ഇടപെട്ടില്ല.ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കല രാജുവിന്റെ മകന്റെ പരാതിയില്‍ സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടെ 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു.എന്നാല്‍ 13 കൗണ്‍സിലര്‍മാരോടും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കലാ രാജു അടക്കം എല്ലാവരും പാര്‍ട്ടി ഓഫീസിലാണ് ഉണ്ടായിരുന്നതെന്നുമാണ് സിപിഎം നേതാവായ നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് പ്രതികരിച്ചത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയി. ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് സണ്ണി കുര്യാക്കോസ് അവകാശപ്പെട്ടത്.
സി പി എം കൗണ്‍സിലറായ ലതാ രാജു അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മനസിലാക്കി സി പി എം തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: