India

ആരാണ് മോദിയ്‌ക്കൊപ്പം ആത്മവിശ്വാസത്തോടെ നടക്കുന്ന ഈ പെണ്‍പുലി? പ്രധാനമന്ത്രിയുടെ സുരക്ഷനോക്കുന്ന ലേഡി ‘എസ് പി ജി’ യോ?

പ്രധാനമന്ത്രി മോദിയ്ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്പുകളുമായി, പ്രധാനമന്ത്രി മോദിയേക്കാല്‍ ഉയരം കൂടിയ, മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്. 'ലേഡി എസ് പി ജി' എന്ന അടിക്കുറിപ്പോടെ കങ്കണ റണാവത്ത് ആണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്.

Published by

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്പുകളുമായി, പ്രധാനമന്ത്രി മോദിയേക്കാള്‍ അല്‍പം ഉയരക്കൂടുതലുള്ള, മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്. ‘ലേഡി എസ് പി ജി’ എന്ന അടിക്കുറിപ്പോടെ കങ്കണ റണാവത്ത് ആണ് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്. ഇതോടെ ഇത് പ്രധാനമന്ത്രി മോദിയുടെ സുരക്ഷ ഉറപ്പാക്കുന്ന സ്പെഷ്യല്‍ പൊട്ടക്ഷന്‍ ഗ്രൂപ്പില്‍പെട്ട പെണ്‍പുലി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും ഈ പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ എഴുതി.

കണ്ണുകളിലും ചുവടുകളിലും ജാഗ്രത പുലര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും മന്ത്രി കിരണ്‍ റിജിജുവിനുമൊപ്പം നടന്നുനീങ്ങുന്ന സുരക്ഷാ ഉദ്യോഗസ്ഥ വളരെ പൊടുന്നനെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി . പിന്നീട് ഇത് ശരിയ്‌ക്കും മോദിയുടെ സുരക്ഷ ഉറപ്പാക്കുന്ന എസ് പിജി ഉദ്യോഗസ്ഥ തന്നെയാണോ എന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു പലരും.. പ്രധാനമന്ത്രിയുടെ സുരക്ഷ ഉത്തരവാദിത്തതോടെ ചെയ്യുന്ന, പ്രത്യേക പരിശീലനം നേടിയ സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്പിജി) അംഗമാണോ ഈ പെണ്‍കുട്ടി എന്ന് ഫാക്ട് ചെക് സൈറ്റുകള്‍ പരിശോധിച്ചു.

സോഷ്യല്‍ മീഡിയ കണ്ടെത്തിയതുപോലെ ഈ യുവതി എസ് പിജി യില്‍ ഉള്‍പ്പെട്ടയാളല്ല എന്നതായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. പിന്നെ ആരാണ് അവര്‍ എന്നതായിരുന്നു അടുത്ത ചോദ്യം. പ്രധാനമന്ത്രിയുടെ ഏറ്റവുമടുത്ത സുരക്ഷാ സംഘത്തെയാണ് എസ്പിജിയെന്ന് പറയുന്നത്. 2015 മുതല്‍ ചില വനിതകള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇപ്പോള്‍ മോദിയ്‌ക്ക് സംരക്ഷണം നല്‍കുന്ന എസ് പി ജിയില്‍ 100 വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. മോദിയ്‌ക്കൊപ്പം ഫോട്ടോയില്‍ കാണുന്ന യുവതി മോദിയുടെ നിഴലായാണ് നടക്കുന്നത്. വാസ്തവത്തില്‍ എസ് പിജിക്കാരെ പ്രധാനമന്ത്രിയുടെ വസതിയുടെ ഗേറ്റില്‍ ഉള്ളിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ സ്ത്രീകളെ തൊട്ടു പരിശോധിക്കാനാണ് നിര്‍ത്തുക. അതുപോലെ പൊതുവായി പ്രധാനമന്ത്രി കണ്ട് മടങ്ങുന്നവരെ നിരീക്ഷിക്കുന്നതും ഇവരുടെ ജോലിയാണ്. എന്നാല്‍ ഈ ഉദ്യോഗസ്ഥ എസ്പിജിയില്‍ ഉള്‍പ്പെട്ടതല്ലെന്ന് ചില ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ വന്നു.

പിന്നീടാണ് ഈ യുവ ഉദ്യോഗസ്ഥ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്‍റ് കമാന്‍ഡന്റ് ആണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്..

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക