ന്യൂദല്‍ഹി: ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രഭവ് സുബിയാന്തോയാകും ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സുബിയാന്തോ എത്തുന്നത്.
73കാരനായ സുബിയാന്തോ മുന്‍ ആര്‍മി ജനറലാണ്. 2024 ഒക്ടോബറിലായിരുന്നു പ്രസിഡന്റായത്. ജനുവരി 25, 26 ദിവസങ്ങളില്‍ സുബിയാന്തോ ഭാരതത്തിലുണ്ടാകും. പ്രസിഡന്റായ ശേഷമുള്ള ആദ്യ ഭാരത സന്ദര്‍ശനമാണിത്. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണായിരുന്നു പ്രധാന അതിഥി.
2023ല്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍-സിസി മുഖ്യാതിഥിയായെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക