ന്യൂഡൽഹി : എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം സുപ്രധാന തീരുമാനത്തെ പുകഴ്‌ത്തിയത്.
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും ശ്രമങ്ങളിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട് എന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു.
കൂടാതെ എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഉപഭോഗത്തിന് ഉത്തേജനം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക