ന്യൂദല്‍ഹി: അമേരിക്കയിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അദാനി കള്ളപ്പണം വെളുപ്പിക്കുന്നു, അക്കൗണ്ടുകളില്‍ കൃത്രിമം കാട്ടുന്നു എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ അദാനി കരഞ്ഞു പറഞ്ഞു:.”ഞാന്‍ കുറ്റക്കാരനല്ല”. അന്നേരം അദാനിയെ കള്ളന് എന്ന് വിളിച്ചത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്. വിദേശരാജ്യത്തെ ദുഷ്ടശക്തികളുടെ രഹസ്യ അജണ്ടകള്‍ നിറവേറ്റുന്നതിന് അവരുടെ പിണിയാളായി ഇന്ത്യയിലെ വളരുന്ന ബിസിനസ് സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയെ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
വിറളിപിടിച്ചവനെപ്പോലെ എല്ലാ വാര്‍ത്താസമ്മേളനങ്ങളിലും പാര്‍ലമെന്റിലും പ്രസംഗവേദികളിലും അദാനിയെ രാഹുല്‍ വേട്ടയാടി. ഇപ്പോള്‍ രഹസ്യ അജണ്ടകള്‍ വെളിവാകുകയാണ്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി അവര്‍ക്ക് വേണ്ടിയാണ് അദാനിയെ വേട്ടയാടുന്നത്. ഏറ്റവും തമാശ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അദാനിയുടെ നിക്ഷേപം അവര്‍ വാങ്ങുന്നു എന്നതാണ്.
എന്തായാലും അദാനിയെ തകര്‍ക്കാന്‍ വേണ്ടി കള്ളറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ ഓഹരിവിപണിയില്‍ അദാനി കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു. ഏകദേശം 9 ശതമാനം വരെയാണ് അദാനി ഓഹരികളുടെ വില ഉയര്‍ന്നത്.
അദാനി പവറിന്റെ ഓഹരി വില 9.2 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 8.8 ശതമാനവും അദാനി എന്റര്‍പ്രൈസസ് 7.7 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 7.1 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി സൊലൂഷന്‍സ് 6.6 ശതമാനവും അദാനി പോര്‍ട്സ് 5.4 ശതമാനവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: