India

റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചത് 5,000 കോടിക്ക്; ഭക്തര്‍ക്ക് പ്രയാഗ്‌രാജിലേക്ക് എത്തിച്ചേരാനായി 3,000 സ്‌പെഷല്‍ ട്രെയിനുകള്‍

Published by

ന്യൂദല്‍ഹി: പ്രയാഗ്‌രാജിന് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മഹാകുംഭമേളയ്‌ക്കായി റെയില്‍വേ മൂന്ന് വര്‍ഷം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. നേരത്തെ 40 ലക്ഷം ഭക്തരെയാണ് ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ഒരു കോടി ഭക്തരെ വരെ ഉള്‍ക്കൊള്ളാനാകും. പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നതിന് മുന്നോടിയായി ഹോള്‍ഡിങ് ഏരിയകള്‍ സജ്ജമാക്കാന്‍ സാധിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഭക്തര്‍ക്ക് പ്രയാഗ്‌രാജിലേക്ക് എത്തിച്ചേരാനായി 3,000 സ്‌പെഷല്‍ ട്രെയിനുകള്‍ ഉള്‍പ്പടെ 13,000 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ 96 കോടി രൂപയായിരുന്നുവെങ്കില്‍ ബജറ്റില്‍ റെയില്‍വേയുടെ വിഹിതം 582 കോടി രൂപ വരെയായി. പത്ത് വര്‍ഷം മുന്‍പ് ദല്‍ഹിക്ക് റെയില്‍വേ വികസനത്തിനായി 96 കോടി രൂപ വകയിരുത്തിയിരുന്നു. ഇന്ന് ബജറ്റ് വിഹിതം 582 കോടിയാണ്, അതായത് 27 ശതമാനത്തിന്റെ വര്‍ധന.

ദല്‍ഹിയിലെ മാത്രം കാര്യമെടുത്താല്‍ 13 സ്റ്റേഷനുകളാണ് വികസനത്തിന്റെ പാതയിലുള്ളത്. മോദി സര്‍ക്കാരിന് കീഴില്‍ റെയില്‍വേ വികസിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by