ലക്നൗ : മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലെ സന്യാസിമാരുടെ ക്യാമ്പിനു സമീപത്ത് നിന്ന് മുസ്ലീം യുവാവിനെ പിടികൂടി. അയൂബ് ഖാനാണ് പിടിയിലായത് . ആയുഷ് എന്ന പേര് പറഞ്ഞാണ് ഇയാൾ അകത്ത് പ്രവേശിച്ചത് .
യതി നരസിംഹാനന്ദ ഗിരിയുടെ മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത് . യതി നരസിംഹാനന്ദിനെ കാണാൻ വന്നതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞു. ആയുഷ് എന്നാണ് പേര് പറഞ്ഞത്. സന്യാസിമാർക്ക് സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ പേര് അയ്യൂബ് എന്നാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
എറ്റയിലെ അലിഗഞ്ചിലെ താമസക്കാരനാണ്. ഷാക്കിർ അലി എന്നാണ് പിതാവിന്റെ പേര്. തിങ്കളാഴ്ച കാൺപൂരിൽ നിന്ന് ട്രെയിനിൽ ഗോരഖ്പൂരിലെത്തി. തിങ്കളാഴ്ച രാവിലെ ഗോരഖ്പൂരിൽ നിന്ന് ട്രെയിനിൽ പ്രയാഗ്രാജിൽ എത്തി.- എന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക