ലക്നൗ : വ്യാഴവട്ടക്കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ ലോകത്തിലെ ഏറ്റവും വലിയ സനാതന സമ്മേളനത്തിന് , മഹാകുംഭമേളയ്‌ക്ക് തുടക്കമായി . പുലർച്ചെ മുതൽ തന്നെ പ്രയാഗ്‌രാജിലെ വിവിധ ഘട്ടുകളിൽ ലക്ഷക്കണക്കിന് ആളുകൾ പുണ്യസ്നാനം ചെയ്യാൻ തുടങ്ങി.
ഇന്ത്യക്കാർക്കൊപ്പം വിദേശ ഭക്തരും മേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട് . മഹാകുംഭമേളയെ കുറിച്ച് വാക്കുകളിൽ പറയാനാകുന്നില്ലെന്നാണ് പലരുടെയും പ്രതികരണം .പ്രയാഗ്‌രാജിലെ വിവിധ ഘട്ടുകളിൽ പുലർച്ചെ 3 മണി മുതൽ സ്നാനം ആരംഭിച്ചു. രാവിലെ 9:30 ആയപ്പോഴേക്കും 60 ലക്ഷത്തിലധികം ഭക്തർ സ്നാനം ചെയ്തു.
വലിയൊരു വിഭാഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വന്നവരായിരുന്നു. “എന്റെ ഇന്ത്യ മഹത്തരമാണ്… ഞാൻ റഷ്യയിൽ നിന്നാണ് ഇവിടെ വന്നത്. ഞാൻ യൂറോപ്പിലാണ് ജോലി ചെയ്യുന്നത്, ഞങ്ങൾ ആദ്യമായാണ് മഹാ കുംഭമേളയിൽ പങ്കെടുക്കുന്നത്. ഇന്ത്യ അത്ഭുതകരമാണ്. ഞങ്ങൾ വളരെ ആവേശത്തിലാണ്, യഥാർത്ഥ ഇന്ത്യ ഇവിടെ ദൃശ്യമാണ്, “ എന്നാണ് കുംഭമേളയ്‌ക്കെത്തിയ റഷ്യൻ യുവതി പറയുന്നത് .
മഹാകുംഭമേള മോക്ഷത്തിലേയ്‌ക്കുള്ള മാർഗമാണെന്നാണ് ബ്രസീലിൽ നിന്നുള്ള ഭക്തൻ പറഞ്ഞത്. “ഞാൻ യോഗ ചെയ്യുന്നു, മോക്ഷം തേടുന്നു. ഇന്ത്യ ലോകത്തിന്റെ മത തലസ്ഥാനമാണ്. ഞാൻ മുമ്പ് വാരണാസിയിൽ പോയിരുന്നു, ഇപ്പോൾ ഇവിടെയും വന്നു. ജയ് ശ്രീ റാം.” അദ്ദേഹം പറഞ്ഞു.
പ്രയാഗ്‌രാജിൽ മഹാ കുംഭമേള സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെ ഇറ്റലിയിൽ നിന്നുള്ള ഭക്തർ പ്രശംസിച്ചു. വളരെ മികച്ച ഈ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ പരിപാടി സംഘടിപ്പിക്കുക അസാധ്യമാകുമായിരുന്നെന്ന് അവർ പറഞ്ഞു.
‘ ആളുകൾ ഞങ്ങളെ പിന്തുണയ്‌ക്കുന്നു. നമ്മൾ സനാതനികൾ ആയതുകൊണ്ടാണ് തിലകം ചാർത്തുന്നത്. നമ്മള്‍ അത് പഠിപ്പിക്കുകയും ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഇന്ത്യയിൽ വന്നത് 2025 ജനുവരി 1 നാണ്. അതിനുശേഷം ഞങ്ങൾ വാരണാസിയിലെത്തി, പിന്നെ ഇവിടെയെത്തി. ”- ദക്ഷിണാഫ്രിക്കൻ യുവാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: