പുൽപ്പള്ളി: അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്താനായി ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുന്നതിനിടെ, വീണ്ടും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി.
കടുവയെ പിടിക്കാൻ കൂടു സ്ഥാപിച്ചതിനു സമീപത്താണ് വീണ്ടും ആടിനെ കൊന്നത്. കടുവയെ പിടികൂടാനുള്ള നീക്കം വനം വകുപ്പ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവ സാന്നിധ്യം കണ്ടെത്തിയത്. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിൽ വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഇത് കൂടാതെ കാപ്പിസെറ്റ് എംഎംജിച്ച്, ശ്രീനാരായണ എഎൽപി സ്‌കൂള്‍, ആടിക്കൊല്ലി ദേവമാതാ എല്‍എൽപി സ്‌കൂള്‍, സെന്‍റ് മേരീസ് ജംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലിന്ന് അവധി പ്രഖ്യാപിച്ചു.
ഒരാഴ്ചയിലധികമായി ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കാൻ ഞായറാഴ്ച വനം വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. സ്ഥലത്ത് 20 ക്യാമറകളും 3 കൂചുകളും സ്ഥാപിച്ചിട്ടുണ്ട്. സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ. രാമൻ്റേയും മയക്കുവെടി വിദഗ്‌ദ്ധനായ ഡോ. അരുൺ സഖറിയയുടേയും നേതൃത്വത്തിലുള്ള വനപാലക സംഘം മൂന്നു ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക