Kerala

ശബരിമല സന്നിധാനത്ത് രാജവെമ്പാലയെ പിടികൂടി, പാമ്പിനെ കണ്ടത് ഭസ്മക്കുളത്തിന് സമീപം

മകരവിളക്കിന് മുന്നോടിയായി വനം വകുപ്പ് നിരീക്ഷണം ശകതമാക്കിയിട്ടുണ്ട്

Published by

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപം കണ്ട രാജവെമ്പാലയെ പിടികൂടി.ഞായറാഴ്ച രാവിലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പ് പിടിത്തത്തില്‍ പ്രത്യേക പരിശീലനം നേടിയ റെസ്‌ക്യൂവര്‍മാരുടെ നേതൃത്വത്തില്‍ രാജവെമ്പാലയെ പിടികൂടിയത്.

ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടിരുന്നു.ഈ സാഹചര്യത്തില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടത്. പിടികൂടിയ പാമ്പിനെ പമ്പയിലെ ഉള്‍വനത്തില്‍ വിട്ടു.

മകരവിളക്കിന് മുന്നോടിയായി വനം വകുപ്പ് നിരീക്ഷണം ശകതമാക്കിയിട്ടുണ്ട്.

പമ്പയില്‍ നിന്ന് നേരത്തേ രാജവെമ്പാലയെ പിടികൂടിയിരുന്നു. എന്നാല്‍ സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബര്‍ 15 മുതലുള്ള തീര്‍ഥാടന കാലയളവില്‍ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by