Kerala

അയ്യനെ കാണാന്‍ സാധാരണ ഭക്തനായെത്തി ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ; മണിക്കൂറുകള്‍ ക്യൂ നിന്ന് ദര്‍ശനം

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്.

Published by

പത്തനംതിട്ട :ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.ഒരു സാധാരണഭക്തനായി മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാണ് അദ്ദേഹം അയ്യപ്പദര്‍ശനം നടത്തിയത്.

കുടുംബസമേതം ആണ് ദേവന്‍ രാമചന്ദ്രന്‍ ശബരിമല ദർശനത്തിന് എത്തിയത്. ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി എത്തിയ ജസ്റ്റിസ് സന്നിധാനത്ത് ഒരു സാധാരണഭക്തനായി വരിയിൽനിന്ന് മറ്റു ഭക്തർക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്.

അതിനാൽ ദീപാരാധനയ്‌ക്കുശേഷമാണ് അയ്യപ്പനെ ദർശിച്ചത് . ദർശനം കഴിഞ്ഞ് മറ്റ് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം മടങ്ങുകയും ചെയ്തു.

ദർശന ശേഷം അദ്ദേഹത്തെ കാത്ത് നിന്ന മാധ്യമപ്രവർത്തകരോട് ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മറ്റു പ്രതികരണങ്ങൾ നടത്തിയില്ല. ദർശനംകഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക