India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് ആന്‍റിനകളും റൗട്ടറുകളും മണിപ്പൂരില്‍ നിന്നും കണ്ടെടുത്തു; കേന്ദ്രസര്‍ക്കാരിന് ആശങ്ക

സൂരക്ഷാസേന മണിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ ഇലോണ്‍ മക്സിന്‍റെ കമ്പനിയായ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ ലിങ്ക് ആന്‍റിനയും റൗട്ടറുകളും കണ്ടെത്തിയതില്‍ ആശങ്ക.

Published by

ന്യൂഡൽഹി: മണിപ്പൂരിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഇലോൺ മസ്കിന്റെ കമ്പനി സ്പേസ് എക്‌സ്യുടെ സ്റ്റാർലിങ്ക് ആന്റിനയും റൗട്ടറുകളും കണ്ടെത്തിയതായി റിപ്പോർട്ട്. ഈ കണ്ടെടുത്തതിനെച്ചൊല്ലി ആശങ്ക ഉയർന്നിരിക്കുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊതുവേ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരുമായി നല്ല ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അതേപോലെ ഇലോൺ മസ്ക്, എക്സ് (മുൻപ് ട്വിറ്റർ) എന്ന സമൂഹമാധ്യമത്തിന്റെ ഉടമയും സ്പേസ് എക്‌സ് സ്ഥാപകനുമാണ്. എന്നാൽ, സ്റ്റാർലിങ്ക് ആന്റിനകളും റൗട്ടറുകളും thEE ഒരു സുരക്ഷാ പ്രശ്നമാകുമോ എന്ന് സംബന്ധിച്ച ചർച്ചകൾ സജീവമാണ്.

മണിപ്പൂർ ഇംഫാൽ ജില്ലയിലെ കെയ്റാവു ഖുനൂ പ്രദേശത്ത് നടന്ന തിരച്ചിലിനിടെ സ്റ്റാർലിങ്ക് ആന്റിനയും റൗട്ടറും പിടികൂടി. ഉപഗ്രഹം വഴി തടസ്സരഹിതമായ ഇന്റർനെറ്റ് സേവനം നൽകുന്ന ഉപകരണങ്ങളാണ് ഇവ. ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ സ്പേസ് എക്‌സ് അപേക്ഷ നൽകിയിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകാത്തതിനാൽ ഇതിന്റെ ഉപയോഗം നിയമപരമല്ല.

അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപിൽ നടത്തിയ മറ്റൊരു അന്വേഷണത്തിലും സ്റ്റാർലിങ്ക് മിനി ആന്റിനയും അനുബന്ധ റൗട്ടറുകളും പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്തുകാരുടെ കൈവശമാണ് ഇവ കണ്ടെത്തിയത്. ഇത് സാങ്കേതിക സുരക്ഷാപ്രശ്നങ്ങൾക്കുള്ള അടിസ്ഥാനം ആവുന്നു.

തീവ്രവാദികളുടെ കൈവശം സ്റ്റാർലിങ്ക് ആന്റിന എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.
കലാപകാലത്ത് ഇന്റർനെറ്റ് നിരോധനം ശക്തമാക്കുന്ന സാഹചര്യത്തിൽ, തീവ്രവാദികൾ തങ്ങളുടെ ആശയവിനിമയത്തിനായി സ്റ്റാർലിങ്ക് ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാം.
ഇന്ത്യയിൽ നിലവിൽ സ്റ്റാർലിങ്ക് സേവനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിട്ടില്ല. എങ്കിലും ഇതിനകം ഉപകരണങ്ങൾ രാജ്യത്തേക്ക് എത്തിയത് സുരക്ഷാ വിഭാഗങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നിലവിൽ കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് ലൈസൻസ് നൽകുന്നത് മാറ്റിവെച്ചിരിക്കുകയാണ്. വൺ വെബ് (എയർടെൽ ഭാരതി) ജിയോ സാറ്റലൈറ്റ് എന്നിവയാണ് ഇന്ത്യൻ ഉപഗ്രഹ ഇന്റർനെറ്റ് വിപണിയിൽ പ്രവർത്തനാനുമതി നേടിയിട്ടുള്ളവ. ആമസോൺ കൂയിപർ സേവനത്തിനും സ്റ്റാർലിങ്കിനും ലൈസൻസ് ലഭിച്ചിട്ടില്ല.

മണിപ്പൂരിൽ കണ്ടെത്തിയ ഉപകരണങ്ങളുടെ പിന്‍ബലവും ഉപയോഗവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസർക്കാർ കൂടുതൽ കർശന നടപടികൾ സ്വീകരിച്ചേക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക