തിരുവനന്തപുരം: ഇളയരാജയെ ഇന്നുള്ള സിനിമക്കാര്‍ക്ക് പേടിയാണ്. രാജാ സാറിനെ ഒന്നു മുഖദാവില്‍ കാണണമെങ്കില്‍ ദിവസങ്ങളോളം കാത്ത് കെട്ടിക്കിടക്കുന്നവരുണ്ട്. എന്നാല്‍ ഗായകനായ ജയചന്ദ്രന്‍ പറഞ്ഞ കഥയില്‍ ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും എളിമയോടെ നില്‍ക്കുന്ന ഇളയരാജയെയാണ് കാണുക.
ദേവരാജന്‍ മാസ്റ്ററുടെ ട്രൂപ്പില്‍ കീ ബോര്‍ഡും ഹാര്‍മോണിയവും ഗിറ്റാറും വായിക്കുന്ന ആര്‍ടിസ്റ്റായിരുന്നു പണ്ട് ഇളയരാജ. ദേവരാജന്‍മാസ്റ്റര്‍ക്ക് വേണ്ടി താന്‍ വായിച്ച 50ഓളം പാട്ടുകള്‍ക്ക് ഇളയരാജ ഹാര്‍മോണിയവും ഗിറ്റാറും വായിച്ചുട്ടുണ്ടെന്നും ജയചന്ദ്രന്‍ പങ്കുവെച്ച ഓര്‍മ്മയില്‍ പറയുന്നു. അക്കാലത്ത് ദേവരാജന്‍ മാസ്റ്റര്‍ക്ക് മുന്‍പില്‍ ഇളയരാജ സാര്‍ ഇരിക്കാറില്ല.
‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍’ എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചപ്പോള്‍ ജയചന്ദ്രന്റെ കാറിലാണ് ദേവരാജന്‍മാസ്റ്ററെ ഇളയരാജയുടെ അടുത്തേക്ക് കൊണ്ടുപോയത്. പരിപാടിക്ക് ആര്‍ടിസ്റ്റുകള്‍ക്ക് നല്‍കാനുള്ള മെമന്‍റോ സ്പോണ്‍സര്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. മദ്രാസില്‍ ഇളയരാജയുടെ വീട് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനോട് പറഞ്ഞുവത്രെ:”എടാ, ഇവനൊരു കൊട്ടാരം കെട്ടിയിരിക്കുകയാണല്ലോ”. അത്രയ്‌ക്ക് വലിയ ബംഗ്ലാവിലാണ് ഇളയരാജ താമസം.
കയറിച്ചെന്നപ്പോള്‍ അസിസ്റ്റന്‍റ് പറഞ്ഞു:”ഇളയരാജ സാര്‍ ഉറങ്ങുകയാണ്”. എന്നാല്‍ തിരിച്ചുപോകാമെന്നായി ദേവരാജന്‍മാസ്റ്റര്‍. അല്ല, കുറച്ചുനേരം കാത്തിരിക്കാം എന്ന ജയചന്ദ്രന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇരുവരും ഇളയരാജയെ കാത്തിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ദേവരാജന്‍മാസ്റ്റര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ഇളയരാജ ഓടിക്കിതച്ചെത്തി. “മാസ്റ്റര്‍ എപ്പ വന്നിട്ടിങ്കെ?”- ഇളയരാജ ചോദിച്ചു. “എടാ നീ എന്നാ പെരിയ കൊട്ടാരം കെട്ടിവെച്ചിരിക്ക്”- എന്ന് ദേവരാജന്‍മാസ്റ്റര്‍ ചോദിച്ചു. ഒടുവില്‍ ജയചന്ദ്രന്‍ കാര്യം പറഞ്ഞു. ‘മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍ എന്ന പരിപാടിക്ക് മെമന്‍റോ സ്പോണ്‍സര്‍ ചെയ്യണം. എത്ര പൈസ ആകുമെന്ന് ഇളയരാജ ചോദിച്ചു. കയ്യോടെ 75000 രൂപ നല്‍കി. ആ തുക ഇന്നത്തെ ഏഴരലക്ഷം രൂപയോളം വരുമെന്നും ജയചന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: