ന്യൂദെൽഹി:തങ്ങളുടെ ഹോസ്റ്റൽ മുറിയിൽ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കുകയും മദ്യം, ഹുക്ക തുടങ്ങിയ ലഹരി വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്ത രണ്ട് വിദ്യാർത്ഥികൾക്ക് ജെഎൻയു അധികൃതർ 1.79 ലക്ഷം രൂപ പിഴയിട്ടു. ജനുവരി 8 ന് വിദ്യാർത്ഥികൾക്ക് നൽകിയ നോട്ടീസിൽ അഞ്ച് ദിവസത്തിനകം പിഴയടക്കണമെന്ന് പറയുന്നു. “നിങ്ങളുടെ മുറിയിൽ മദ്യം വിളമ്പുകയും ഹോസ്റ്റൽ പരിസരത്ത് ശല്യം സൃഷ്ടിക്കുന്ന തരത്തിൽ 12 അജ്ഞാതരെ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.
അനധികൃതമായി പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിച്ചതിന് 60,000 രൂപ, അക്രമാസക്തമായ പെരുമാറ്റത്തിന് 10,000 രൂപ, ഔദ്യോഗിക കാര്യങ്ങളിൽ ഇടപെട്ടതിനും ഹോസ്റ്റൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും 6,000 രൂപ ഇൻഡക്ഷൻ സ്റ്റൗവും ഹീറ്ററും കൈവശം വെച്ചതിന് 6,000 രൂപ, മദ്യപിച്ചതിന് 2,000 രൂപ എന്നിങ്ങനെ 80,000 രൂപയാണ് പിഴയിട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ 22 ന് ഒരു വിദ്യാർത്ഥിക്ക് അയച്ച നോട്ടീസിൽ പുറത്ത് നിന്നുള്ള നിരവധി പേരെ മുറിയിൽ പ്രവേശിപ്പിക്കുകയും അവരോടൊപ്പം മദ്യം കഴിക്കുകയും ചെയ്തതായി പറയുന്നു. വാർഡനും സുരക്ഷ ഉദ്യോഗസ്ഥരും നിങ്ങളുടെ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും നിങ്ങൾ മുറി തുറന്നില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് തവണയായി പുറത്ത് നിന്നുള്ളവരെ താമസിപ്പിച്ചതിന് 85,000 രൂപയും ആളുകളെ ശല്യം ചെയ്യുകയും ആക്രമണോത്സുകമായി പെരുമാറുകയും ചെയ്തതിന് 10,000 രൂപയും മദ്യപിച്ചതിന് 2,000 രൂപയും ഹുക്ക കൈവശം വെച്ചതിന് 222,000 രൂപയും അടക്കം 99,000 രൂപയാണ് രണ്ടാമത്തെ വിദ്യാർത്ഥിക്ക് പിഴ ചുമത്തിയത്. ഭാവിയിൽ എന്തെങ്കിലും പരാതി കിട്ടിയാൽ മുന്നറിയിപ്പില്ലാതെ ഉടൽ ഹോസ്റ്റലിൽ നിന്നും പുറത്താക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
എബിവിപിയെ പിന്തുണക്കാത്തവരിൽ നിന്നാണ് പിഴ ഈടാക്കുന്നതെന്ന് സത് ലജ് ഹോസ്റ്റൽ മുൻ പ്രസിഡൻ്റ് കുനാൽ കുമാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക