World

ക്രൂരമായ ലൈംഗിക പീഡനം : സഹികെട്ട് പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്ന് പെണ്മക്കൾ

Published by

ഇസ്ലാമാബാദ് ; ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി പെണ്മക്കൾ . പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം . ലാഹോറിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഗുജ്രൻവാലയിൽ താമസിച്ചിരുന്ന അലി അക്ബർ ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അലിയുടെ 12ഉം 15ഉം വയസ്സുള്ള പെൺമക്കളെ പൊലീസ് പിടികൂടി.

അലിഅക്ബർ മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു. ഈ മൂന്ന് ഭാര്യമാരിലായി പത്ത് കുട്ടികളുണ്ട്. അക്ബറിന്റെ ആദ്യ ഭാര്യ മരിച്ചിരുന്നു. മറ്റ് ഭാര്യമാരും കുട്ടികളും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. രണ്ടാം ഭാര്യയിലെ മക്കളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത് . ഒരു വർഷമായി മൂത്ത കുട്ടിയെ ഇയാൾ പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ മകളെ രണ്ട് തവണ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ അറിഞ്ഞിട്ടും ഇയാളെ തടയാൻ ഭാര്യമാർ ശ്രമിച്ചതുമില്ല.

അലി അക്ബർ രാത്രി ഉറങ്ങിക്കിടക്കവേ ബൈക്കിൽ നിന്ന് പെട്രോൾ എടുത്ത് പിതാവിന്റെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തപ്പോൾ, ലൈംഗികാതിക്രമത്തിൽ മനം നൊന്താണ് കൊലപാതകം നടത്തിയതെന്ന് അവർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by