Kerala

തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകന്‍: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസ്

Published by

തിരുവനന്തപുരം: ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ സിവി.ആനന്ദ ബോസ് അനുശോചിച്ചു.

“ഭാവസാന്ദ്രമായ മാന്ത്രിക ശബ്ദം കൊണ്ട് തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകനായിരുന്നു പി ജയചന്ദ്രൻ”- ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പറഞ്ഞു.

പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ട ആ മാന്ത്രിക ശബ്ദം കാലാതിവർത്തിയായി നിലകൊള്ളുമെന്ന് അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക