ലഖ്നൗ: ബലാത്സംഗശ്രമത്തെ എതിര്‍ത്ത രണ്ട് പെണ്‍കുട്ടികള്‍ക്ക് മീതെ വാഹനം കയറ്റി ഗുല്‍സാറും സല്‍മാനും. യുപിയിലെ ഗോരഖ് പൂരില്‍ ചൗരിചൗര പ്രദേശത്താണ് സംഭവം. ഒരു പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം അകലെ എത്തിയപ്പോഴാണ് യുവാക്കളുടെ ബലാത്സംഗശ്രമം ഉണ്ടായത്. എതിര്‍ത്തപ്പോള്‍ ഇവരുടെ മേല്‍ വാന്‍ കയറ്റുകയായിരുന്നു. ഭയപ്പെട്ട് ഓടുന്നതിനിടയില്‍ വാനിനടിയില്‍പെട്ട ഒരു പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാനുമായി യുവാക്കള്‍ രക്ഷപ്പെട്ടു. ഈ യുവാക്കള്‍ കൈത്വാലിയ ഗ്രാമത്തില്‍ നിന്നും ഉള്ളവരാണ്. സംഭവമറിഞ്ഞ് ഈ പ്രദേശത്തെ ജനങ്ങള്‍ അക്രമാസക്തരായിരിക്കുകയാണ്. ജനങ്ങള്‍ ഗോരഖ് പൂര്-ഖുഷി നഗര്‍ ഹൈവേ രണ്ട് മണിക്കൂര്‍ നേരം ഉപരോധിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കൂടി പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം. എഡിഎമ്മിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയതിന് ശേഷമാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. പ്രതികള്‍ക്ക് ബുള്‍ഡോസര്‍ നീതി നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ച അതേ രീതിയിലുള്ള ശിക്ഷ നല്‍കണമെന്നും ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
പീന്നീട് മഡാപാര് ഘട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. പരാതിയനുസരിച്ച്, ബിഎ മൂന്നാം വര്‍ഷവിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരിയോടൊപ്പം പരീക്ഷഎഴുതാന്‍ പുറപ്പെട്ടത്. ജഗ്ദീഷ്പൂരിലെ കോളെജിലായിരുന്നു പരീക്ഷ. പ്രതികളില്‍ ഒരാളായ ഗുല്‍സാര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നീട് കുറെക്കഴിഞ്ഞ് സല്‍മാനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടിയുടെ തലയിലൂടെ വാഹനം കയറിയിറങ്ങിയിട്ടുണ്ട്. കാലിലും പരിക്കുണ്ട്. ബിജെപി എംഎല്‍എ ശരവണ്കുമാര് നിഷാദ് പെണ്‍കുട്ടികളുടെ കുടുംബം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: