പ്രയാഗ്‌രാജ് : മഹാകുംഭമേളയുടെ ആരംഭ തീയതി അടുത്തിരിക്കെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ജനക്കൂട്ടത്തോടൊപ്പം ജനപ്രിയ ദർശകരും സന്യാസിമാരും ഒത്തുചേർന്നു. ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി മഹാരാജ് തുടങ്ങിയവർ ഇതിനോടകം പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്.
പ്രധാനമായും പശുവിന് ‘രാഷ്‌ട്രമാതാ’ പദവി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഗോഹത്യയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ‘മഹായാഗം’ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“എല്ലാ സനാതന ഹിന്ദുക്കളും കുംഭത്തിനായി ഇവിടെ ഒന്നിക്കുന്നു. നമുക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും വലുത് ഗോഹത്യയാണ്. അത് തടയാനും പശുവിന് രാഷ്‌ട്രമാതാ പദവി നൽകാനും വേണ്ടി ഒരു മഹായാഗം സംഘടിപ്പിക്കാൻ പോകുന്നുണ്ട്”- സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.
കൂടാതെ രാഷ്‌ട്രീയക്കാർ മഹാകുംഭത്തിൽ എത്തുമ്പോൾ മതം മാത്രമെ ചർച്ച ചെയ്യാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: