കൊച്ചി: സൈബര്‍ അധിക്ഷേപമുണ്ടായെന്ന നടി ഹണി റോസ് നല്‍കിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ. വയനാട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിലാവുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയീണ് ചൊവ്വാഴ്ച ബോബിക്കെതിരേ പോലീസ് കേസെടുത്തത്. ഐടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 4 മാസം മുൻപ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ അശ്ലീല പരാമർശങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ തന്നെ ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
തനിക്കെതിരേ നിരന്തരം ലൈംഗികാധിക്ഷേപവും അപവാദ പ്രചരണങ്ങളും നടത്തുന്നുവെന്ന് അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തുടർന്നാണ് ഹണി പോലീസിൽ പരാതി നൽകിയത്.
ഹണിയുടെ പരാതിയില്‍ 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്‍റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: