കൊച്ചി: കോടികളുടെ നികുതി വെട്ടിച്ച ആക്രി വ്യാപാരി അറസ്റ്റിലായി.പാലക്കാട് ഓങ്ങല്ലൂര്‍ പാലക്കുറിശി പുത്തന്‍പീടിക വീട്ടില്‍ നാസറാണ് അറസ്റ്റിലായത്. 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
എണ്‍പതോളം വ്യാജ രജിസ്ട്രേഷനുകള്‍ ചമച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചത്. ഒരു വര്‍ഷമായി പാലക്കാട് ഓങ്ങല്ലൂരിലുള്ള ഇയാളുടെ മൂന്ന് സ്ഥാപനങ്ങള്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വിശദ അന്വേഷണത്തിലാണ് കോടികളുടെ നികുതി വെട്ടിപ്പ് പുറത്തു വന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാസറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: