Entertainment

നടൻ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് സംരംക്ഷണ ഭിത്തിയിൽ ഇടിച്ചു തകർന്നു;വീഡിയോ

Published by

ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.

അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അപകടത്തിന് ശേഷം താരം പരിശീലനം തുടർന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ദുബായിലേക്ക് പോകും മുൻപ് കുടുംബത്തിന് യാത്രപറയുന്ന അജിത്തിന്റെ വീ‍ഡിയോ വൈറലായിരുന്നു.ഭാര്യ ശാലിനിക്കും മകനും സ്നേഹ ചുംബനം നൽകിയാണ് താരം ദുബായിലേക്ക് പറന്നത്. കാർ -ബൈക്ക് റേസിം​ഗ് പാഷനായ തെന്നിന്ത്യൻ താരമാണ് അജിത്കുമാർ.മിഷലിൻ 24H സീരിസിലാണ് താരം പങ്കെടുക്കുന്നത്. 20-ാം പതിപ്പിലാണ് അജിത്കുമാർ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പിന് വേണ്ടി ഒരു ടീമിനും നടൻ രൂപം നൽകിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by