ശ്രീഹരിക്കോട്ട:ബഹിരാകാശത്ത് യന്ത്രക്കൈ വീണ്ടും വിജയകരമായി പരീക്ഷിച്ച് ഐഎസ്ആര്‍ഒ. ഡെബ്രിസ് ക്യാപ്ച്ചര്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ പരീക്ഷണത്തിന്റെ വീഡിയോ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. തിരുവനന്തപുരത്തെ വിഎസ്എസ്‌സി ആണ് ഇത് നിര്‍മ്മിച്ചത്.
ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കം മാലിന്യം പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യന്ത്രക്കൈ ആണിത്. ഭാവിയില്‍ ബഹിരാകാശത്ത് വച്ച് തന്നെ ഉപഗ്രഹങ്ങളില്‍ വീണ്ടും ഇന്ധനം പകരുന്നത് ഉള്‍പ്പെടെ പരീക്ഷണങ്ങള്‍ക്കും ഈ യന്ത്രക്കൈ ഉപകരിക്കും.
സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താല്‍ക്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിര്‍ത്തിയിട്ടുണ്ട്. അതില്‍ വച്ചായിരുന്നു യന്ത്രക്കൈയുടെ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: