കോട്ടയം: ശിവഗിരി മഠത്തിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും ക്ഷേത്രങ്ങളില്‍ പുരുഷന്മാരെ ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ ആ വഴിക്കുള്ള നീക്കം തുടങ്ങി. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലാണ് മുഖ്യമായും പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഇട്ട് ദര്‍ശനം നടത്താന്‍ അനുമതി നല്‍കാന്‍ ആരംഭിച്ചത്. കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തില്‍ ഷര്‍ട്ടിട്ട് പുരുഷന്മാര്‍ക്ക് പ്രവേശിക്കാം എന്ന് ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശും സെക്രട്ടറി കെപി ആനന്ദ കുട്ടനും അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന് ശ്രീകുമാരമംഗലം ക്ഷേത്ര പൊതുയോഗത്തിലാണ് ഈ തീരുമാനം.ശിവഗിരി മഠത്തിന്റെ കീഴില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്.
ഷര്‍ട്ട് ധരിച്ചു കൊണ്ടുള്ള പ്രവേശനം ചര്‍ച്ചയായ സാഹചര്യത്തില്‍ ചെറായി ഗൗരീശ്വര ക്ഷേത്രത്തിലും ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചു.112 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലും ശ്രീനാരായണഗുരുവാണ് പ്രതിഷ്ഠ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക