കോട്ടയം: മറ്റു മുന്നണികളിലെ ചെറുകക്ഷികളെ തേടി കോണ്‍ഗ്രസിന്റെ ദൂതന്മാര്. ഇടതുമുന്നണിയില്‍ ഉള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം, എംവി ശ്രേയാംസ് കുമാറിന്റെ ആര്‍ജെഡി, എന്‍സിപി, എന്‍ഡിഎയിലുള്ള ബിഡിജെഎസ് തുടങ്ങിയ കക്ഷികളെ വലവീശാനാണ് കോണ്‍ഗ്രസ് പലവിധ പരിശ്രമങ്ങള്‍ നടത്തുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ആകര്‍ഷിക്കാനായി മുസ്ലിം ലീഗാണ് മുന്‍കൈയെടുക്കുന്നത. മുന്‍മന്ത്രി എംകെ മുനീറിനെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനുണ്ടായ തകര്‍ച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയങ്ങള്‍ക്ക് പിന്നിലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇത് പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ തിരികെ കൊണ്ടുവരികയാണ് പോംവഴി എന്നും അവര്‍ വിലയിരുത്തുന്നു.
എന്‍സിപി സംസ്ഥാന നേതൃത്വത്തോട് പിണറായി വിജയന് കാണിക്കുന്ന തൊട്ടുകൂടായ്മ മുതലെടുത്ത് ആ പാര്‍ട്ടിയെയും യുഡിഎഫില്‍ എത്തിക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്. എന്‍ഡിഎ യിലെ ബിഡിജെഎസിനെ പ്രലോഭിപ്പിക്കാനായി മുന്‍കൈ എടുക്കുന്നത് സിഎംപി നേതാവ് സി പി ജോണാണ്. ബിഡിജെഎസ് യുഡിഎഫില്‍ ചേരണമെന്ന് പരസ്യപ്രസ്താവനയും അദ്ദേഹം നടത്തി. ഒരു പ്രമുഖ യുഡിഎഫ് അനുകൂല പത്രം ഏറെക്കാലമായി യുഡിഎഫ് ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പലകക്ഷികളെയും മുന്നണി മാറ്റമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അണികളുടെ മനോഗതം തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം.
ജോസ് കെ മാണി മുന്നണി മാറ്റത്തെ നിഷേധിക്കുന്നുണ്ടെങ്കിലും നല്ല ഓഫര്‍ ലഭിച്ചാല്‍ തയ്യാറാണെന്നാണ് അടുപ്പമുള്ളവരോട് പങ്കുവെച്ചത്.
അതേസമയം മാണി വിഭാഗത്തിന്റെ നീക്കം മുന്‍കൂട്ടി കണ്ടു അതിനു തടയിടാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫും ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം സ്വദേശിയുമായ കെ അനില്‍കുമാറിനെയാണ് മുഖ്യമായും ഇതിനു നിയോഗിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: