India

മണിപ്പൂരില്‍ കുക്കികളുടെ വിളയാട്ടം അവസാനിക്കാറായി; ഒമ്പത് കിലോമീറ്റര്‍ അതിര്‍ത്തിവേലി യാഥാര്‍ത്ഥ്യമായി; ഇനി കലാദാന്‍ പദ്ധതിയും നടക്കും

ഇന്ത്യ മ്യാന്‍മര്‍ ബോര്‍ഡറില്‍ സുരക്ഷ വര്‍ധിപ്പിക്കാനും അതിര്‍ത്തി കടന്നുള്ള കുക്കികളുടെ  നുഴഞ്ഞുകയറ്റം തടയാനും മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടിയിരിക്കുകയാണ് ഇന്ത്യ.

Published by

ന്യൂദല്‍ഹി: ഇന്ത്യ മ്യാന്‍മര്‍ ബോര്‍ഡറില്‍ സുരക്ഷ വര്‍ധിപ്പിക്കാനും അതിര്‍ത്തി കടന്നുള്ള കുക്കികളുടെ  നുഴഞ്ഞുകയറ്റം തടയാനും മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടിയിരിക്കുകയാണ് ഇന്ത്യ. . മണിപ്പൂരും മ്യാന്‍മറുമായി അതിര്‍ത്തി പങ്കുവെയ്‌ക്കുന്ന മൊറെ എന്ന പ്രദേശത്താണ് 9.21കിലോമീറ്റര്‍ ദൂരത്തില്‍ ഇന്ത്യ വേലി ഉയര്‍ത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.. ഈ വേലിയോട് ചേര്‍ത്ത് വൈകാതെ റോഡും പണിയും.

അനധികൃത കുടിയേറ്റവും കള്ളക്കടത്തും തടയാന്‍ ഈ അതിര്‍ത്തിയ്‌ക്ക് സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. മണിപ്പൂര്‍, അരുണാചല്‍ പ്രദേശങ്ങളില്‍ ഇരട്ട നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു. ഡ്രോണുകള്‍ മാത്രമല്ല, നാവിക സേനയുടെ വിമാനങ്ങളും നിരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നുണ്ട്. ഇത് കുക്കികളുടെ മണിപ്പൂരിലേക്കുള്ള നുഴഞ്ഞു കയറ്റം ഗണ്യമായി കുറയ്‌ക്കും.

അരാക്കന്‍ ആര്‍മിയുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം വലിയ സഹായമാവും കുക്കികളുടെ വിളയാട്ടം അവാസനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് തുണയാകും. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് പിടിച്ചടക്കിയ അരാക്കന്‍ ആര്‍മി നേരത്തെ മ്യാന്‍മര്‍ അതിര്‍ത്തിയായ രാഘൈനെ പ്രവിശ്യ പിടിച്ചടക്കിയിരുന്നു. മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തിയായ 271 കിലോമീറ്റര്‍ ദുരവും മ്യാന്മറിലെ തേരാവാദ ബുദ്ധമതക്കാരുടെ സൈന്യമായ അരാക്കന്‍ ആര്‍മി പിടിച്ചെടുത്തു കഴിഞ്ഞു.

ഈ അരാക്കന്‍ ആര്‍മിക്ക് സ്വിറ്റെ തുറമുഖം ഇന്ത്യ കൈവശം വെയ്‌ക്കുന്നതില്‍ എതിര്‍പ്പില്ല. മ്യാന്‍മറിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ തടയുമെന്നും അരാക്കന്‍ ആര്‍മി പ്രസ്താവിച്ചിട്ടുണ്ട്. ഇതിന്റെ ഗുണഫലങ്ങള്‍ ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്. ചിന്‍ പ്രദേശത്തുനിന്നും മണിപ്പൂരിലേക്കുള്ള കുക്കികളുടെ നുഴഞ്ഞുകയറ്റത്തില്‍ കുറവുണ്ടെന്ന് ഇന്ത്യന്‍ സൈനിക വിദഗ്ധര്‍ പറയുന്നു.

മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ക്ക് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വഴി തുറക്കാന്‍ ഇന്ത്യ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയായിരുന്നു കലാദാന്‍ മള്‍ട്ടി മോഡല്‍ പ്രൊജക്ട്. ഇത് രാഘൈനെ പ്രവിശ്യവഴിയാണ് പോകുന്നത്. ഇപ്പോള്‍ രാഘൈനെ പ്രവിശ്യ അരാക്കന്‍ ആര്‍മി പിടിച്ചെടുത്തതോടെ ഇന്ത്യയുടെ കലാദാന്‍ മള്‍ട്ടി മോഡല്‍ പ്രൊജക്ട് തടസ്സമില്ലാതെ മുന്നേറി അധികം വൈകാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ പദ്ധതി കൊല്‍ക്കൊത്തയില്‍ നിന്നാരംഭിച്ച് രാഘൈനിലെ സിറ്റെ തുറമുഖം വരെ എത്തും. അവിടെ നിന്നും ചിന്‍ സംസ്ഥാനമായ പലേറ്റവാ നദീതുറമുഖത്തെത്തും. പിന്നെ റോഡു മാര്‍ഗ്ഗം മിസോറാമിലെത്താം. സിറ്റെ തുറമുഖം ഇന്ത്യയ്‌ക്ക് നല്‍കുന്നതിലും അരാക്കന്‍ ആര്‍മിയ്‌ക്ക് എതിര്‍പ്പില്ല. കലാദാന്‍ പദ്ധതി പൂര്‍ത്തിയാവുകയും സിറ്റെ തുറമുഖത്തില്‍ നിയന്ത്രണം ലഭിക്കുകയും ചെയ്താല്‍ കുക്കികളുടെ നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും നിര്‍ത്താനാവും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക