ധാക്ക: ഇന്ത്യയെ വെല്ലുവിളിച്ചിരുന്ന ബംഗ്ലാദേശിന്റെ സൈനിക മേധാവി ഇന്ത്യയോടുള്ള സമീപനത്തില്‍ അയവുവരുത്തിയത് പിന്നില്‍ അരാക്കന്‍ ആര്‍മിയുടെ കൂടുതല്‍ ആക്രമണം ഉണ്ടാകാതിരിക്കാനാണെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിന്റെ സൈനിക മേധാവി ജനറല്‍ വക്കാര്‍ ഉസ്സമാന്‍ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇന്ത്യയുടെ തന്ത്രപ്രധാനമായ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും ചെയ്യില്ലെന്നാണ്.
“ഇന്ത്യ ഒരു പ്രധാനപ്പെട്ട അയല്‍രാജ്യമാണ്. പല തരത്തിലും നമ്മള്‍ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ സ്ഥിരതയില്‍ ഇന്ത്യയ്‌ക്കും താല്‍പര്യമുണ്ട്. ഇത് വിട്ടുവീഴ്ചകളുടെ ബന്ധമാണ്. ന്യായത്തില്‍ അധിഷ്ഠിതമായിരിക്കുണം.”- ഇതായിരുന്നു ജനറല്‍ വക്കാര്‍ ഉസ്സമാന്റെ വാക്കുകള്‍. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ഇന്ത്യയ്‌ക്കെതിരെ അട്ടഹാസങ്ങള്‍ മുഴക്കിയ സൈനിക മേധാവി ജനറല്‍ വക്കാര്‍ ഉസ്സമാന് എന്ത് സംഭവിച്ചു?
പ്രധാനമായും അരാക്കാന്‍ ആര്‍മി ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചെടുക്കുകയും ബംഗ്ലാദേശ് ആര്‍മിയെ അവിടെ നിന്നും ഓടിക്കുകയും ചെയ്തതാണ് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കാര്‍ ഉസ്സമാനെ ഭയപ്പെടുത്തിയതെന്ന് കരുതുന്നു. അരാക്കന്‍ ആര്‍മിയുടെ ഈ മുന്നേറ്റത്തിന് പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടെന്നും ബംഗ്ലാദേശ് ഭയപ്പെടുന്നു. അരാക്കന്‍ ആര്‍മി പ്രതിനിധികളുമായി ഒരു ഇന്ത്യന്‍ രാജ്യസഭാ എംപിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിട്ടുള്ളതാണ്. അരാക്കന്‍ ആര്‍മി പ്രതിനിധികള്‍ ഇന്ത്യയിലും എത്തി സര്‍ക്കാര്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്.
ഇന്ത്യയിലെ ചില പ്രദേശങ്ങള്‍ പിടിച്ചെടുത്ത് മഹാബംഗ്ലാദേശ് രൂപീകരിക്കുമെന്ന് ജമാ അത്തെ ഇസ്ലാമി സംഘങ്ങള്‍ വാചകമടിച്ചിരുന്നു.ഇന്ത്യയില്‍ അഭയം തേടിയ ഷേഖ് ഹസീനയെ വിട്ടുതന്നില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുമെന്ന് മുഹമ്മദ് യൂനസും ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭീഷണി സ്വരം അയഞ്ഞിരിക്കുന്നു. കാരണം നാളികേര ജിഞ്ജീര (നാളികേര ദ്വീപ്) എന്നറിയപ്പെടുന്ന സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അരാക്കന്‍ ആര്‍മി പിടിച്ചെടുത്തതും അരാക്കന്‍ ആര്‍മിയും ഇന്ത്യയും തമ്മിലുള്ള അടുത്ത സൗഹൃദവും ബംഗ്ലാദേശിനെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇനി ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് കൂടി അധികാരം ഏറ്റെടുക്കുന്നതോടെ അമേരിക്കയിലെ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നേതാക്കളായ ഒബാമ, ബില്‍ ക്ലിന്‍റണ്‍ എന്നിവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയായി ഞെളിയുന്ന മുഹമ്മദ് യൂനസിന്റെ ചീട്ട് വൈകാതെ കീറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: