ന്യൂദെൽഹി:ദെൽഹിയിലെ മലിനീകരണതോത് കുറഞ്ഞതിനാൽ കേന്ദ്രസർക്കാരിന്റെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന് കീഴിലുള്ള സ്റ്റേജ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ സ്റ്റേജ് 1, സ്റ്റേജ് 2 എന്നിവയ്‌ക്ക് കീഴിലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കും.
ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ടു. 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്സ് ശരാശരി ഞായറാഴ്‌ച്ച വൈകീട്ട് നാലിന് 339ഉം അഞ്ചിന് 335 ഉം ആണ്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെയും ഐഐടി മദ്രാസിന്റെയും വിശകലനമനുസരിച്ച് ഡൽഹിയുടെ എക്യുഐ മോശം വിഭാഗത്തിൽ (200 മുതൽ 300 വരെ ) തുടരുമെന്ന് അറിയിച്ചു.
സ്റ്റേജ് മൂന്ന് അനുസരിച്ച് അത്യാവശ്യമല്ലാത്ത നിർമ്മാണങ്ങളുടെ നിരോധനം, വ്യവസായങ്ങൾ, ഇഷ്ടിക ചൂളകളുടെ പ്രവർത്തന നിരോധനം, ഡീസൽ ജനറേറ്റർ സെറ്റുകളുടെ നിരോധനം, ഡീസൽ ട്രക്കുകൾ ഡൽഹിയിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം, തുറസ്സായ സ്ഥലത്ത് മാലിന്യങ്ങളും ജൈവ വസ്തുക്കളും കത്തിക്കുന്നതിനുള്ള നിരോധനം എന്നിവയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇവയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: