പോര്‍ബന്തര്‍ : ഗുജറാത്തിലെ പോര്‍ബന്തറില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. എഎല്‍ എച്ച് ധ്രുവ് എന്ന വിമാനമാണ് തകര്‍ന്നു വീണത്.
രണ്ട് പൈലറ്റുമാരും മറ്റ് മൂന്നു പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെയും രക്ഷപ്പെടുത്തി പൊള്ളലേറ്റ നിലയിൽ പോർബന്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ പോര്‍ബന്തറിനു സമീപം കടലില്‍ തകര്‍ന്നു വീണിരുന്നു.
ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറായ എ എല്‍ എച്ച് എം കെ-III ആണ് അന്ന് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: