ന്യൂദൽഹി : എഎപി ദേശീയ കൺവീനറും ദൽഹി മുൻ മുഖ്യമന്ത്രിയമായ അരവിന്ദ് കെജ്‌രിവാളിനെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം ചെയ്തിട്ടും ആം ആദ്മി പാർട്ടി കഴിഞ്ഞ പത്ത് വർഷം മുഴുവൻ എല്ലായിടത്തും കുംഭകോണങ്ങളിൽ മുഴുകിയിരിക്കുകയാണെന്ന് പൂനവല്ല ആരോപിച്ചു.
ദരിദ്രരെ സേവിക്കുന്നതിനേക്കാൾ എഎപി സ്വന്തം പാർട്ടിയുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പാർട്ടി അതിന്റെ നേട്ടത്തിനായി ദൽഹിയുടെ വിഭവങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ വെള്ളിയാഴ്ച കഴിഞ്ഞ പത്ത് വർഷമായി ദൽഹിയിൽ അധികാരത്തിലിരിക്കുന്നവർ സ്‌കൂൾ വിദ്യാഭ്യാസം തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: