ബീജിങ്: ചൈനയില്‍ പടരുന്ന എച്ച്എംപിവി അഥവാ ഹ്യുമണ്‍ മെറ്റന്യൂമോവൈറസ് ശൈത്യകാലത്ത് കണ്ടുവരുന്ന ഒരു ശ്വസന അണുബാധ മാത്രമാണെന്ന് ചൈന. വൈറസ് വ്യാപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയതോടെ ചൈനയിലേക്കുള്ള യാത്രകള്‍ പരിമിതപ്പെടുത്തണമെന്ന് പല ഭരണകൂടങ്ങളും പൗരന്മാരോട് നിര്‍ദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ചൈനയിലെ വിദേശകാര്യ വക്താവ് മാവോ നിങ് വാര്‍ത്താക്കുറിപ്പിറക്കിയത്.
ചൈനയിലെ പൗരന്മാരുടെയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തിന് ചൈനീസ് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്കുന്നു. വൈറസ് വ്യാപനത്തില്‍ അതീവ ശ്രദ്ധചെലുത്തുന്നുണ്ടെന്നും ഉറപ്പുനല്കുന്നു. ചൈനയില്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്, മാവോ നിങ് കൂട്ടിച്ചേര്‍ത്തു. ചൈനയിലെ നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൗരന്മാരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. അതേസമയം ചൈനയില്‍ എച്ച്എംപിവി ബാധിച്ച് ആയിരങ്ങളാണ് ആശുപത്രിയിലുള്ളത്. നിരവധി പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ പങ്കുവെക്കാന്‍ ചൈനീസ് ഭരണകൂടം തയാറായിട്ടില്ല. നിലവില്‍ ഭാരതം ആശങ്കപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നല്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: