കോഴിക്കോട്:നഗരത്തില്‍ 300 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. ഫറൂഖ് ചെറുവണ്ണൂര്‍ സ്വദേശി കളത്തില്‍ പറമ്പില്‍ ഷാരോണ്‍ ആണ് അറസ്റ്റിലായത്.
പുതിയ സ്റ്റാന്‍ഡ് പരിസരത്തുളള ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്് പിടിയിലായത്. സിറ്റി നാര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഏതാണ്ട് 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരും. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനില്‍ ആറുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിലും ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: