Kerala

വടക്കന്‍ പറവൂരില്‍ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

അധ്യാപികയായ ഭാര്യക്കെതിരെ അരുണ്‍ ലാല്‍ പറവൂര്‍ പൊലിസില്‍ പരാതി നല്‍കി

Published by

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലാണ് (34)മരിച്ചത്.

ശനിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് നിഗമനം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുണ്‍ ലാല്‍ പറവൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. അന്ന് മുതല്‍ മാനസിക വിഷമത്തിലായിരുന്നു യുവാവെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by