ന്യൂദല്‍ഹി: ദില്ലീ ചലീ മോദി കെ സാത്…..മോദിയ്ക്കൊപ്പം പോയി ദല്‍ഹി…ഈ മുദ്രാവാക്യമാണ് ആം ആദ്മിയെ തൂത്തെറിയാനുള്ള ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി മുഴക്കുന്നത്. ഇതിന്റെ പോസ്റ്ററുകള്‍ ശനിയാഴ്ച പുറത്തിറങ്ങി.
ദല്‍ഹി ബിജെപി പുറത്തിറക്കിയ ദല്‍ഹി മോദിയ്‌ക്കൊപ്പം എന്ന പോസ്റ്റര്‍:
ഇതോടെ മോദിയെ കേന്ദ്രീകരിച്ചുതന്നെയാണ് ബിജെപി ദല്‍ഹി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എത്തിയ മോദി നടത്തിയ പ്രസംഗത്തില്‍ ആം ആദ്മി കോട്ടകള്‍ ഇളകിയിരുന്നു. സ്വയം ആഡംബരക്കൊട്ടാരങ്ങള്‍ ഉണ്ടാക്കുകയല്ല, പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്ന മോദിയുടെ പ്രസംഗം ദല്‍ഹി മുഖ്യമന്ത്രിയായിരിക്കെ 45 കോടി രൂപ ചെലവഴിച്ച് ശീഷ് മഹല്‍ എന്ന പേരില്‍ കൊട്ടാരസമാനമായ വീട് കെട്ടിയ അരവിന്ദ് കെജ്രിവാളിനോടുള്ള വെല്ലുവിളിയായിരുന്നു.
പ്രധാനമന്ത്രി മോദി നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികളാണ് പോസ്റ്ററുകളില്‍ നല്‍കിയിരിക്കുന്നത്. ജന്‍ധന്‍ യോജന, പിഎം മുദ്ര തുടങ്ങി 16ഓളം സര്‍ക്കാര് പദ്ധതികളാണ് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്‍പാകെ ബിജെപി നിരത്തുന്നത്.
കോളനികളിള്‍ താമസിക്കുന്നവര്‍ക്ക് 1675 ഫ്ലാറ്റുകള്‍ നല്‍കല്‍, രണ്ട് അര്‍ബന്‍ വികസന പദ്ധതികള്‍ എന്നിവ മോദി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്ന ആധുനികമായ, ഏകദേശം 34 ലക്ഷം ചതുരശ്ര അടിയില്‍ പുതിയ വാണിജ്യ സമുച്ചയും ദല്‍ഹിയിലെ മുഖച്ഛായ മാറ്റിമറിയ്‌ക്കും. വീര്‍ സവര്‍ക്കറുടെ പേരില്‍ ദല്‍ഹിയിലെ റോഷന്‍ പുരയില്‍ വരാന്‍ പോകുന്ന കോളെജും മോദി ഉദ്ഘാടനം ചെയ്തു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക