കൊൽക്കത്ത : പശ്ചിമ ബംഗാളിൽ 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നഗരത്തിൽ ഓടാൻ അനുവദിക്കാത്തതിനാൽ 1,500 മഞ്ഞ മീറ്റർ അംബാസഡർ ടാക്സികൾ അടുത്ത വർഷം അവസാനത്തോടെ നിർത്തലാക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശം 4,500 അംബാസഡർ മീറ്റർ മഞ്ഞ ടാക്‌സികളുണ്ട്, ഇത് 2026 അവസാനത്തോടെ 3,000 ആയി കുറയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നഗരത്തിൽ ഓടിക്കാൻ അനുവദിക്കില്ലെന്ന് 2008ൽ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേ സമയം മഞ്ഞ ടാക്സികൾ കൊൽക്കത്തയുടെ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. മഞ്ഞ ടാക്സികൾക്കായി ഒരു പുനരുജ്ജീവന പാക്കേജിനായി പല ടാക്സി യൂണിയനുകളും ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 2019-20 വർഷങ്ങളിൽ 25,000 ടാക്സികളിൽ നിന്ന് മഞ്ഞ ടാക്സികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. 2023-ൽ ഇത് 8,500 ആയി കുറഞ്ഞു. അടുത്ത ഏപ്രിലോടെ എണ്ണം ഇനിയും കുറയുമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും ടാക്സി വിങ് നേതാവുമായ പ്രമോദ് പാണ്ഡെ പറഞ്ഞു.
അതേ സമയം തൊഴിൽ നഷ്ടമാകുന്ന ഇത്തരം മഞ്ഞ ടാക്സി കാറുകളുടെ ഡ്രൈവർമാരുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ, കുടുംബാംഗങ്ങൾ, കൂടാതെ ഇത്തരം വാഹനങ്ങളെ സ്നേഹിക്കുന്നവരടക്കം 10,000ത്തോളം പേർ വിഷയം ഉയർത്തിക്കാട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉടൻ ഒരു കത്ത് അയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സിനിമാ നിർമ്മാതാക്കൾ മുതൽ കൊൽക്കത്തയിലെ സത്യജിത് റേ, മൃണാൾ സെൻ എന്നിവരെല്ലാം അവരുടെ സൃഷ്ടികളിൽ മഞ്ഞ ടാക്സികൾ ചിത്രീകരിച്ചിരുന്നു. നഗരത്തിൽ വരുന്ന സന്ദർശകരും മഞ്ഞ ടാക്സി ഉപയോഗിച്ചിരുന്നു. മഞ്ഞ ടാക്സിയെ രക്ഷിക്കാൻ സംസ്ഥാനം ഒന്നും ചെയ്തില്ലെങ്കിൽ കൊൽക്കത്തയുടെ ചരിത്രത്തിന്റെ ഒരു ഭാഗം എന്നെന്നേക്കുമായി നിന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബിഎസ് 6 പുതിയ മോഡലുകളുള്ള മീറ്റർ ടാക്‌സി കാറുകൾ നിലനിർത്തുന്നതിന് സർക്കാർ അനുകൂലമാണെന്നും വാഹനം വാങ്ങാൻ ഉടമകൾക്ക് ബാങ്ക് വായ്പകൾ സുഗമമാക്കുമെന്നും മുതിർന്ന ഗതാഗത ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ പഴയ അംബാസഡർ മോഡലുകൾ 15 വർഷം തികയുമ്പോൾ ഉപയോഗിക്കാൻ പാടില്ല. 15 വർഷത്തിന് ശേഷം നഗരത്തിൽ വാണിജ്യ വാഹനങ്ങൾ ഓടിക്കാൻ പാടില്ലെന്ന 2008 ലെ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നഗരത്തിൽ
ഒരുകാലത്ത് മഞ്ഞയും കറുപ്പും നിറമായിരുന്ന അംബാസഡർ ടാക്സി കാറുകൾ ഹൗറ പാലം, വിക്ടോറിയ മെമ്മോറിയൽ എന്നിവിടങ്ങളിൽ സന്തോഷത്തിന്റെ പര്യായമായിരുന്നു. മഞ്ഞയും കറുപ്പും കലർന്ന അംബാസഡർ ടാക്‌സികൾ 1962-ൽ നഗരത്തിലെ റോഡുകളിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: