ബെംഗളൂരു: ബഹിരാകാശ രംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡിഗാന്‍ഡ്ര റിസര്‍ച്ച് ആന്റ് ടെക്നോളജീസ് ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന് വേണ്ടി ഉപഗ്രഹം അയയ്ക്കുന്നു. 2925 ജനവരി 14നാണ് ഡിഗാന്‍ഡ്രയുടെ ഉപഗ്രഹം സ്പേസ് എക്സിന് വേണ്ടി പറന്നുയരുക.
ഈ നേട്ടത്തിന് ഇന്ത്യയിലെ ബഹിരാകാശരംഗത്തെ സ്റ്റാര്‍ട്ടപ്പായ ഡിഗ്രാന്ഡ്രയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ അഭിനന്ദിച്ചു. എക്സിലാണ് രാജീവ് ചന്ദ്രശേഖര്‍ ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.
Wonderful news as we start a New Year !
India which used to backoffice to world. Today YoungIndians are innovating in D2C space as well its Young startups designing and building complex electronics and semicon systems for various applications like space, defence, EV etc.
Eg -… pic.twitter.com/wUJmvJrP4f
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) January 1, 2025
“ഇന്ത്യ ലോകത്തിന്റെ ബേക് ഓഫീസായി മാറുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഡി2സി മാതൃകയിലേക്ക് നീങ്ങുകയാണ്. (ഒരു ഉപഭോക്താവിന് അഥവാ ആവശ്യക്കാരന് നേരിട്ട് തങ്ങളുടെ ഉല്പന്നം വില്‍ക്കുന്നതാണ് ഡി2സി മോഡല്‍). ബഹിരാകാശം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം എന്നീ മേഖലകള്‍ക്കാവശ്യമായ വിവിധ ആപുകള്ക്കാവശ്യമായ സെമികോണ്‍ സംവിധാനങ്ങളും സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്സും ഡിഗാന്‍ഡ്ര നിര്‍മ്മിയ്ക്കുന്നു. 2025 ജനവരി 14 ഡിഗാന്‍ഡ്രയുടെ ഉപഗ്രഹം ഇലോണ്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന് വേണ്ടി വിക്ഷേപിക്കും.”- രാജീവ് ചന്ദ്രശേഖര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
മൂന്ന് വിദ്യാര്‍ത്ഥികളാണ് ഡിഗാന്‍ഡ്രയുടെ കുതിപ്പിന് പിന്നില്‍. ഡിഗാന്‍ഡ്രയുടെ സിഇഒ അനിരുദ്ധ ശര്‍മ്മയാണ്. രാഹുല്‍ രാവത്, തന്‍വീര്‍ അഹമ്മദ് എന്നിവരാണ് മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. 2018ല്‍ ആണ് ഈ സ്റ്റാര്‍ട്ടപ് ആരംഭിച്ചത്. കമ്പനി ആരംഭിച്ച ശേഷം ഇതുവരെ 1.45 കോടി ഡോളര്‍ ഡിഗാന്‍ഡ്ര സമാഹരിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ ഹെബ്ബാലിലാണ് ഈ ആഗോള ബഹിരാകാശ കമ്പനിയുടെ ആസ്ഥാനം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: