തിരുവനന്തപുരം: പുതിയ ഗവര്‍ണര്‍ വന്നതോടെ രാജ്ഭവനിൽ സര്‍ക്കാര്‍ പണി തുടങ്ങി. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്ന് അടിയന്തരമായി രാജ്ഭവനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരെ സ്ഥലം മാറ്റി. പകരം മൂന്നുപേരെ നിയമിച്ചു.
ഗവര്‍ണറുടെ സുരക്ഷ ചുമതലയുള്ള സോജന്‍ ജെ എസ്, അജിത് കുമാര്‍ എന്‍ എസ് എന്നിവരെയാണ് അടിയന്തരമായി സ്ഥലം മാറ്റിയത്. ആരീഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരിക്കുമ്പോള്‍ അദ്ദേഹത്തെ തടഞ്ഞ സംഭവങ്ങളിലെ സാക്ഷികളാണ് ഇരുവരും. തടഞ്ഞവര്‍ക്കെതിരെ ഇവരുടെ മൊഴി ശക്തമായ തെളിവായിരുന്നു.
പ്രതികാര നടപടിയായി ആരീഫ് ഖാന്‍ പോയതിന് പിന്നാലെ ഇവരെ അടിയന്തരമായി വയനാട്ടിലേക്കാണ് മാറ്റിയത്. പകരക്കാരായി എസ്എപി ബറ്റാലിയനിലെ സജികുമാര്‍ ബി, അരുണ്‍ എ, കെ എ പി ബറ്റാലിയനിലെ ബിജു പ്രിയദര്‍ശന്‍ എന്നിവരെ രാജ്ഭവനിലേക്ക് നിയമിച്ചു.
അടിയന്തര സ്ഥലം മാറ്റം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ വിളിച്ചു വരുത്തി. സ്ഥലം മാറ്റം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചു. ഗവര്‍ണറുടെ ആവശ്യം അപ്പോള്‍ തന്നെ എഡിജിപി അംഗീകരിച്ചു.
4o
പ്രതികരിക്കാൻ ഇവിടെ എഴുതുക: