പാലക്കാട്: ഒറ്റപ്പാലത്ത് സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. ലക്കിടി മംഗലം സ്വദേശിനി രജിതയ്ക്ക് പരിക്കേറ്റത്.
യുവതിയെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം ഈസ്റ്റ് മനിശേരിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.ഒറ്റപ്പാലത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസാണ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത്.
സ്കൂട്ടറില്‍ ബസ് ഇടിച്ചതോടെ രജിത തെറിച്ചു വീണു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: