മലപ്പുറം :പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റിലായി. കോട്ടത്തറ കളരി പറമ്പില്‍ ഹൃതിക് (23), കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനി തേവര് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി പ്രതികള്‍ വീടിനു സമീപത്ത് രാത്രിയില്‍ ലഹരി ഉപയോഗിച്ച് ബഹളംവച്ചിരുന്നു.പരിസരവാസികള്‍ ഇത് ചോദ്യം ചെയ്തു.ഇതിനിട സഹോദരനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ കളരി പറമ്പില്‍ ശ്യാമളയെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: