തിരുവനന്തപുരം: സബ് സ്റ്റാഫിന് ക്ലറിക്കല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയും ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം നിര്‍ബന്ധമാക്കിയും സഹകരണ നിയമങ്ങളില്‍ ഭേദഗതി നിലവില്‍വന്നു. പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ അനുവദിക്കുമ്പോള്‍ ഈടു വസ്തുവിന്റെ മൂല്യനിര്‍ണയം അഞ്ചംഗ സമിതി വിലയിരുത്തണം. നേരത്തെപ്യൂണ് തസ്തികയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുകയും പിന്നീട് പ്രൊമോഷന് നല്കിയ ക്ളര്‍ക്കും സെക്രട്ടറിയും വരെ ആക്കാമായിരുന്ന രീതിക്കാണ് മാറ്റം വരുന്നത്.
കുറഞ്ഞ ഈടിന്മേല് ഭരണസമിതി അംഗങ്ങള്‍ അടക്കം വന്തുകവായ്പയെടുക്കുകയും തിരിച്ചടയ്ക്കാതെ സഹകരണബാങ്കുകള്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത സമീപകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പത്തു ലക്ഷം രൂപയ്ക്കു മേലുള്ള വായ്പകളുടെ ഈടിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ അല്ലെങ്കില്‍ രജിസേ്രടഷന് ഓഫീസര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്. നിയമ വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായിരിക്കുംമേലില് സഹകരണ വകുപ്പിന്റെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: