തൃശൂര്:പാലയൂര് പള്ളിയിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഭവത്തില് എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം തൃശൂര് ജില്ലാ സെക്രട്ടറി എംഎം വര്ഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയ്ക്ക് കത്ത് കൈമാറി.പാലയൂര് പള്ളിയിലെ അര്ദ്ധരാത്രിയിലെ കരോള് ഗാന പരിപാടിയില് മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്ഐയുടെ നടപടി വിവാദമായിരുന്നു.
എസ് ഐ നിയമമനുസരിച്ചാണ് പ്രവര്ത്തിച്ചതെന്നാണ് പൊലീസ് റിപ്പോര്ട്ട്. ഈ സാഹചര്യത്തില് എസ് ഐ വിജിത്തിനെ വീടിന് സമീപമുളള സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതോടെയാണ് വോട്ട് ലക്ഷ്യമിട്ടുളള സി.പി.എം ഇടപെടല്.സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ജില്ലാ സെക്രട്ടറി വിഷയത്തില് ഇടപെട്ടത്.
നിലവില് ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര് എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനം.എസ്.ഐയുടെ പള്ളിയിലെ ഇടപെടല് അനാവശ്യമെന്നും നടപടി വേണമെന്നും സി പി എം പ്രാദേശിക നേതൃത്വം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.
മൈക്കിലൂടെ കരോള് ഗാനം പാടാന് പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം.പള്ളി വളപ്പില് കരോള് ഗാനം മൈക്കില് പാടരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തില് ആദ്യമായി കരോള് ഗാനം പള്ളിയില് മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള് ആരോപിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: