Kerala

സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്

Published by

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്‌ട്രേഷന്‍ സെന്റര്‍, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും. കൂടാതെ, നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍, താമസസ്ഥലത്തിന്റെ ഫോണ്‍ നമ്പര്‍, താമസ സ്ഥലത്തിന്റെ ലൊക്കേഷന്‍, കലോത്സവത്തിന്റെ ബ്രോഷര്‍, മത്സര സ്ഥലങ്ങളുടെ ലൊക്കേഷന്‍, നോട്ടീസ് എന്നിവയും ക്യൂ ആര്‍ കോഡിലൂടെ അറിയാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by